Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇന്ധന വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ തൊഴിലാളികൾ നാളെ രണ്ടു മണിക്കൂർ പണിമുടക്കും. മോട്ടോർ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. നാളെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രണ്ടു മണിക്കൂറാണു പണിമുടക്ക്. വിലവർധന പിൻവലിക്കുന്നതിനൊപ്പം കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ വർധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, യുടിയുസി തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്.