Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിന്റെ മകന് ശൈലേഷ് യാദവിനെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മസ്തിഷ്കാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് ശൈലേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവാര്‍ത്തയറിഞ്ഞ് അവശനിലയിലായ രാം നരേഷിനെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. 2008 ൽ സര്‍ക്കാര്‍ ജോലിക്കുവേണ്ടിയുള്ള പരീക്ഷയില്‍ കോടികള്‍ വാങ്ങി ക്രമക്കേട് നടത്തിയെന്ന കേസിലെ പ്രതികളില്‍ ഒരാളാണ് ശൈലേഷ്.പത്തോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 3 ലക്ഷത്തോളം രൂപ വാങ്ങിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ശൈലേഷ് യാദവിനോട് അന്വേഷണം സംഘം രണ്ടുവതണ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. രാം നരേഷ് യാദവിനെതിരേയും അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ട്. 2013 ല്‍ ഫോറസ്റ്റ് ഗാര്‍ഡുമാരുടെ നിയമനത്തില്‍ ഇടപെട്ടുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി.