Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ്പു കേസിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിക്കും പങ്കെന്ന് ഹരീഷ് സാല്‍വെ. ഐപിഎല്‍ വാതുവെപ്പുകേസ് സംബന്ധിച്ച വാദം നടക്കുന്നതിനിടെയാണ് ഹരജിക്കാര്‍ക്കായി ഹാജറായ സാല്‍വെ ധോണിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.ധോണിക്ക് ഐപിഎല്ലില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ദുരൂഹമാണെന്നും സാല്‍വെ കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റായിരുന്നതിനാലാണ് നിക്ഷിപ്തതാല്‍പര്യമെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്കിയതിന് പിന്നാലെയാണ് സാല്‍വെയുടെ ആരോപണം. ഈ മാസമാണ് മദ്രാസ് ഹൈക്കോടതിയില്‍ നൂറു കോടി നഷ്ടപരിഹാരം തേടി ധോനി കേസ് നല്കിയത്. തന്റെ പേരു വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചെന്ന ആരോപണമാണ് ധോനി ഉന്നയിച്ചത്. രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ നല്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
Leave a Reply