Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:59 am

Menu

Published on September 23, 2014 at 2:20 pm

ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

mt-vasudevan-nair-got-jc-daniel-award

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 1992 മുതലാണ് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി ഡാനിയേലിന്‍റെ നാമത്തിൽ സംസ്ഥാന സർക്കാർ പുരസ്കാരം നൽകുവാൻ തുടങ്ങിയത്. 2013ൽ സംവിധായകൻ ശശി കുമാറിനാണ് പുരസ്കാരം ലഭിച്ചത്.മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ എം ടിക്ക് ആറു തവണ ദേശീയ ചലച്ചിത്ര പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. എംടിയുടെ നിര്‍മാല്യത്തിന് 1974ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുര‌സ്‍കാരം ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കടവിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. കഥ, തിരക്കഥ വിഭാഗങ്ങളിലും എം ടിക്ക്  നിരവധി തവണ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News