Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഐപിഎല്ലിൽ ചെന്നൈയെ തകര്‍ത്ത് മുംബൈ ഫൈനലില്‍. ഇന്നലെ നടന്ന ഒന്നാം ക്വാളിഫൈയര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവര്‍ 25 റണ്‍സിനു തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്‌ത മുംബൈ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് 19 ഓവറില്‍ 162 റണ്‍സ് നേടുന്നതിനിടെ 10 വിക്കറ്റും നഷ്‌ടമായി.നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ലസിത് മലിംഗയും 26 റണ്‍സ്‌ള വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്ങുമാണ് ചെന്നൈ ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. ചെന്നൈയ്‌ക്കു വേണ്ടി 34 പന്തില്‍ 45 റണ്‍സ് നേടിയ ഫാഫ് ഡുപ്ലീസിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. സുരേഷ് റെയ്‌ന(25), ആര്‍. അശ്വിന്‍(23), ഡെ്വയ്‌ന്‍ ബ്രാവോ(20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ മഹേന്ദ്ര സിംഗ് ധോണി നേരിട്ട ആദ്യ പന്തില്‍ പുറത്തായി. അടുത്തടുത്ത പന്തുകളില്‍ റെയ്‌നയെയും ധോണിയെയും മടക്കിയ ഹര്‍ഭജനാണ് മത്സരം മുംബൈയുടെ വരുതിയിലാക്കിയത്.വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 പന്തില്‍ അഞ്ച് സിക്‌സറും ഒരു ഫോറുമടക്കം 41 റണ്ണുമായി വെടിക്കെട്ട് പുറത്തെടുത്ത വെസ്‌റ്റിന്‍ഡീസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡും 51 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമടക്കം 65 റണ്ണെടുത്ത ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സുമാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.
Leave a Reply