Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 7:12 pm

Menu

Published on April 21, 2015 at 10:10 am

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ

mumbai-indians-captain-rohit-sharma-fined-rs-12-lakh-for-slow-over-rate

ബംഗളൂരു: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഐ പി എല്ലിലെ ഈ സീസണിലെ ആദ്യ പിഴ ലഭിച്ചു. റോയല്‍ ചലഞ്ചേഴ്‌സുമായി നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിനാണ്‌ രോഹിതിന്‌ പിഴ ലഭിച്ചത്‌. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയുടെ പിഴയാണ് രോഹിതിന് അടയ്ക്കേണ്ടത്. ഷെഡ്യൂള്‍ ചെയ്ത സമയത്തിലും ഏറെ വൈകിയാണ് മുംബൈ ഓവറുകള്‍ എറിഞ്ഞുതീര്‍ത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്‌ എതിരായ മത്സരത്തില്‍ 18 റണ്‍സിന്‌ മുംബൈ ഇന്ത്യന്‍സ്‌ ജയിച്ചിരുന്നു. ഈ സീസണിലെ ടീമിന്റെ ആദ്യ വിജയമായിരുന്നു മുംബൈ നേടിയത്‌. റണ്‍ ഒഴുകിയ മത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 209 റണ്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളുരുവിന് 191 റണ്‍ നേടാനേ കഴിഞ്ഞുള്ളു. സീസണിലെ ആദ്യത്തെ തവണയായതിനാൽ ഇത്തവണ ശിക്ഷ പിഴയില്‍ ഒതുങ്ങി. ഇനി ഒരിക്കല്‍ കൂടി ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ വൈകിയാല്‍ ചിലപ്പോൾ രോഹിതിന് ഒരു കളിയില്‍ നിന്ന് വിലക്ക് തന്നെ കിട്ടിയേക്കും.

Loading...

Comments are closed.

More News