Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈ നഗരത്തിന് മെട്രോ തീവണ്ടി സര്‍വീസ് ആരംഭിച്ചു. എന്നാൽ ആദ്യ ദിവസം തന്നെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അരമണിക്കൂര്‍ വഴിയില്‍ കിടന്നു. മുംബൈയിലെ മെട്രോ തീവണ്ടി സര്‍വീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിച്ചുകൊണ്ട് വെര്‍സോവ-അന്ധേരി-ഘട്‌കോപര്‍ പാതയിലാണ് മെട്രോ ഓടിത്തുടങ്ങിയത്. ഖട്‌കോപറിന് സമീപത്തെ ജഗ്രതി നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 30 മിനിട്ട് നേരത്തേക്ക് മെട്രോ നിശ്ചലയമാവുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അനില്‍ അംബാനി, ഭാര്യ ടിന അംബാനി, ബി.ജെ.പി നേതാക്കളായ പൂനം മഹാജന്‍, കിരിയത്ത് സോമയ്യ തുടങ്ങിയവര്‍ ആദ്യ യാത്രയ്ക്ക് എത്തിയിരുന്നു.
ഓരോ നാല് മിനിറ്റ് കൂടുമ്പോഴും ട്രെയിന്‍ സര്‍വീസ് നടത്തും. 10 രൂപയാണ് കുറഞ്ഞ നിരക്ക്. പുലര്‍ച്ചെ 5.30 മുതല്‍ അര്‍ധരാത്രിവരെ സര്‍വീസുണ്ടാകും. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് തുടങ്ങിയ ആദ്യ മെട്രോയാണ് മുംബൈയിലേത്. എയര്‍കണ്ടീഷന്‍ ചെയ്ത നാല് ബോഗികള്‍ ഉള്‍പ്പെടുന്ന ട്രെയിനില്‍ ഒരു സര്‍വീസില്‍ 1500 പേര്‍ക്ക് യാത്ര ചെയ്യാം. ഒരു ദിവസം 200 മുതല്‍ 250 വരെ സര്‍വീസുകള്‍ നടത്തും.
അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിയോലിയ ട്രാന്‍സ്‌പോര്‍ട്, മുംബൈ മെട്രോപോലീറ്റന്‍ വികസന അതോറിറ്റി എന്നിവര്‍ പങ്കാളികളായ കണ്‍സോര്‍ഷ്യമാണ് മെട്രോ നിര്‍മ്മിച്ചത്. 4300 കോടി രൂപയാണ് ചിലവ്. പലതവണ നീട്ടിവെച്ച ശേഷമാണ് മെട്രോയുടെ ഉദ്ഘാടനം ഇന്ന് നടന്നത്
–

–
Leave a Reply