Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബിസിസിഐ മുന്‍ അധ്യക്ഷനും ഐസിസി ചെയര്‍മാനുമായ എന്‍ ശ്രീനിവാസനെതിരെ സ്വവര്‍ഗാനുരാഗിയായ മകന്‍ അശ്വിന്‍ രംഗത്ത്. കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിനായി എതിര്‍ ലിംഗത്തില്‍പെട്ടയാളെ വിവാഹം ചെയ്യാന്‍ പിതാവ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നാണ് അശ്വിന്റെ ആരോപണം. അവി മുഖര്‍ജി എന്ന സ്വവര്‍ഗാനുരാഗിയായ ജീവിത പങ്കാളിക്കൊപ്പമാണ് അശ്വിന്‍ ഇപ്പോള്‍ താമസിക്കുന്നത്. തനിക്ക് അര്‍ഹതപ്പെട്ട കുടുംബ സ്വത്ത് നല്‍കി അവിയ്‌ക്കൊപ്പം ജീവിക്കാന്‍ അച്ഛന്‍ അനുവദിക്കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. ചെന്നൈയിലെ ശ്രീനിവാസന്റെ വീടിന് സമീപത്തുള്ള ടോണി ഫസ്റ്റ് അവന്യുവില്‍ തന്നെയും അവി മുഖര്‍ജിയെയും ശ്രീനിവാസന്‍ തടങ്കലില്‍ വച്ച് പീഡിപ്പിച്ചുവെന്നും അശ്വിന്‍ വെളിപ്പെടുത്തി.വിവാഹം കഴിച്ച് കുടുംബപാരമ്പര്യം നിലനിര്‍ത്തുന്നതിനായി സന്താനങ്ങളെ ഉല്പാദിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നും തന്റെ പങ്കാളിയുമായി പിരിയണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറയുന്നു.
Leave a Reply