Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:03 am

Menu

Published on March 25, 2014 at 12:23 pm

ഐ.പി.എല്‍ വാതുവെപ്പ്:ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സുപ്രീം കോടതി

n-srinivasan-should-quit-says-supreme-court

ന്യൂഡല്‍ഹി:  ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന് സുപ്രീംകോടതി.  ഐ.പി.എല്‍ വാത് വെപ്പുമായി ബന്ധപ്പെട്ട കേസില്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. രൂക്ഷമായ വിമര്‍ശനമാണ് ബിസിസിഐയ്‌ക്കെതിരെ പരമോന്നത കോടതി നടത്തിയത്. ശ്രീനിവാസന്‍ ബോര്‍ഡ് അധ്യക്ഷനായി ഇരിക്കുന്നിടത്തോളം കാലം നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് അറിയാമെന്ന് കോടതി പറഞ്ഞു.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ബിസിസിഐയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് ബോര്‍ഡ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു. ശ്രീനിവാസന്‍ എന്തിനാണ് ബോര്‍ഡ് അധ്യക്ഷന്‍ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നതെന്നും സ്വയം ഒഴിഞ്ഞില്ലെങ്കില്‍ കോടതിക്ക് ഉത്തരവിറക്കേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ . ശ്രീനിവാസന്‍ ഒരേ സമയം ബി.സി.സി.ഐ. അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുരുന്നു. വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ , വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. വാതുവെപ്പില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങും മെയ്യപ്പനും തമ്മില്‍ കളിയുടെ സമയത്ത് അടക്കം നിരവധി തവണ ടെലിഫോണില്‍ ബന്ധപ്പെട്ടന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് മെയ്യപ്പനെയും അറസ്റ്റുചെയ്തു. സംഭവം വിവാദമായതോടെ എന്‍. ശ്രീനിവാസന്‍ രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News