Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്‍.ദേശീയ ചാനലായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. മോദി വരികയാണെങ്കില്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വഡോദര ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോഴാണ് താന്‍ വിവാഹിതനാണെന്നും യശോദബെന്നാണ് ഭാര്യയെന്നും മോദി ആദ്യമായി സത്യവാങ്മൂലം നല്‍കിയത്. മോദി പ്രധാനമന്ത്രിയായ ശേഷം അറുപത്തിരണ്ടുകാരിയായ യശോദയ്ക്ക് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1968-ലാണ് മോദി യശോദബെന്നിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. റിട്ട. പ്രൈമറി സ്‌കൂള്‍ അധ്യാപികയായ യശോദബെന്‍ ഇപ്പോള്‍ വടക്കന്‍ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ രണ്ട് സഹോദരന്മാര്‍ക്കൊപ്പമാണ് താമസം.
Leave a Reply