Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 7:33 am

Menu

Published on May 26, 2015 at 12:53 pm

സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്

nationwide-trade-unions-to-go-on-strike-sept-2

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരെ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്കിന് ഒരുങ്ങുന്നു. സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തു. ബിഎംഎസ് ഉൾപെടെ രാജ്യത്തെ പതിനൊന്നു തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനും പണിമുടക്കിൽ പങ്കെടുക്കും.കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ലിലാണ് തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനെന്ന പേരിലാണ് കമ്പനികള്‍ക്ക് അനുകൂലമാവിധം വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്തുന്നത്. ഇതനുസരിച്ച് വ്യവസായ മേഖലയില്‍ സമരങ്ങള്‍ക്കും മിന്നല്‍ പണിമുടക്കുകള്‍ക്കും കര്‍ശന നിയന്ത്രണം വരും. സമരവും ലോക്കൗട്ടും പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

Loading...

Comments are closed.

More News