Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവജോത് സിംഗ് സിധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞരമ്പുകളിൽ രക്തം കട്ടപിടിയ്ക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഡീപ് വെയ്ൻ ത്രോംബോസിസാണ് സിധുവിനെ ബാധിച്ചത്. അദ്ദേഹത്തിന്‍െറ നില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.അസുഖത്തെയും ചികിത്സയെയും കുറിച്ച് സിദ്ദു ട്വിറ്ററില്‍ പ്രതികരിച്ചു. ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന രോഗത്തില്‍ നിന്ന് ദൈവ സഹായത്താല്‍ മടങ്ങിവരുകയാണ്. എല്ലാവരും പ്രാര്‍ഥിക്കണമെന്നും സിധു അറിയിച്ചു.