Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ആഭ്യന്തര കലാപം രൂക്ഷമായ യമനിൽ 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി .ഇതില്‍ 220 പുരുഷന്‍മാരും 101 വനിതകളും 28 കുട്ടികളും ഉള്‍പ്പെടുന്നു.ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ഇന്ത്യയിലെത്തിക്കും.ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.ഇതോടെ പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തര്‍ക്കാഷ് എന്നിവ ജിബൂട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍നിന്ന് പുറപ്പെട്ട കവരത്തി, കോറല്‍ എന്നീ കപ്പലുകളും ജിബൂട്ടി ലക്ഷ്യമാക്കി നീങ്ങുകയാണ്.കൊച്ചിയില്‍നിന്ന് പുറപ്പെട്ട കവരത്തി, കോറല്‍ എന്നീ കപ്പലുകളും ജിബൂട്ടി ലക്ഷ്യമാക്കി നീങ്ങുകയാണ്.
Leave a Reply