Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 11:34 pm

Menu

Published on July 3, 2015 at 10:20 am

നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം;100 പേര്‍ കൊല്ലപ്പെട്ടു

nearly-100-killed-in-suspected-boko-haram-attacks-in-ne-nigeria

അബുജ: നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയില്‍ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. കുക്കുവയില്‍ റംസാന്‍ മാസത്തില്‍ നോമ്പുതുറക്കുന്ന സമയത്ത് പള്ളിക്കു നേരെയായിരുന്നു ആക്രമണം. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ പള്ളികളില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.മരിച്ചവരിലധികവും പുരുഷന്മാരാണ്. ബോകോ ഹറാമിന്‍െറ ശക്തികേന്ദ്രമായ മെയ്ദുഗുരിയില്‍ നിന്ന് 180 കിലോമീറ്ററുകള്‍ അകലെയാണ് സംഭവം നടന്ന കുകുവ. ഇസ്ളാമിക് സ്റ്റേറ്റിന്‍െറ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഘടകമായാണ് ബോകോ ഹറാം പ്രവര്‍ത്തിച്ചു വരുന്നത്.

Loading...

Comments are closed.

More News