Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:39 pm

Menu

Published on June 9, 2013 at 6:57 am

നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം

nelson-mandela-in-critical-condition

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം. എന്നാല്‍ അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാവുന്നുണ്ടെന്നും അതൊരു നല്ല ലക്ഷണമാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിന്റെ വക്താവ് മാക് മഹാരാജ് മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് 94 കാരനായ മണ്ടേലയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേല വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച പ്രസിഡന്‍റ് ജേക്കബ് സുമ, അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിനുശേഷം മൂന്നാംതവണയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33