Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 10:33 pm

Menu

Published on April 29, 2015 at 10:26 am

ഭൂകമ്പത്തില്‍ ഇന്ത്യ 10 അടിയോളം നേപ്പാളിലേയ്ക്ക് തെന്നിമാറി

nepal-earthquake-part-of-india-slid-about-1-foot-to-10-feet-northwards

ന്യൂയോര്‍ക്ക്‌:നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില  ഭാഗങ്ങൾ തെന്നിമാറിയതായി റിപ്പോർട്ട്.ഇന്ത്യന്‍ ഫലകം ഒരടിമുതല്‍ പത്തടിയോളം വടക്കന്‍ദിശയില്‍ മാറി നേപ്പാളിന്‌ അടിയിലേക്ക്‌ തെന്നിക്കയറിയതായാണ്‌ റിപ്പോർട്ട്.കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ ടെക്‌ടോണിക്‌സ്‌ വിദഗ്‌ധന്‍ ജെയിംസ്‌ ജാക്‌സണ്‍ ആണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. സെക്കന്റുകള്‍ക്കുള്ളിലായിരുന്നു ഇത് സംഭവിച്ചതെന്നും അദ്ദേഹം  വ്യക്തമാക്കി ബിഹാറിന്‌ അടിയിലുള്ള ഭൗമാന്തര്‍ ഫലകത്തിന്റെ സ്‌ഥാനഭ്രംശമാണ്‌ ഇതില്‍ പ്രധാനം. ഭരത്പൂരില്‍ നിന്നും ഹെതാഡയിലൂടെ ജനക്പൂര്‍ വരെയാണിതിന് ചലനം സംഭവിച്ചത്. 1000 മുതല്‍ 2000 ചതുരശ്ര മൈല്‍ പ്രദേശമാണ് തെന്നിനീങ്ങിയത്. ഹിമാലയ പര്‍വ്വതം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ എതിര്‍ദിശയിലേയ്ക്കും നീങ്ങി. ഭൂമിക്ക്‌ 15 കിലോമീറ്റര്‍ ആഴത്തിലാണ്‌ ഈ മാറ്റം.ഭൂചലനത്തിനുശേഷം ഭൂമിക്കടിയിലുണ്ടായ ശബ്‌ദതരംഗങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌.

Loading...

Comments are closed.

More News