Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാമില്ട്ടണ്: ന്യൂസിലാന്റ് പര്യാടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 15 റണ്‍സിനു തോറ്റു ..ഇന്ത്യയുടെ രണ്ടാമത്തെ പരാജയമാണിത്.ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലണ്ടിന്റെ 42 ഓവറില്‍ 297 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 41.3 ഓവറില്‍ ഏഴ് വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. മഴ കളി മുടക്കിയതിനാല്‍ നേരത്തെ ന്യൂസിലണ്ടിന്റെ ഇന്നിംഗ്സ് 42 ഓവറില്‍ ഏഴ് വിക്കറ്റിന് 271 റണ്‍സില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 42 ഓവറില്‍ 297 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 78 റണ്‍സെടുത്ത കോലിയും 56 റണ്‍സെടുത്ത നായകന് ധോനിയുമാണ് തിളങ്ങിയത്. 36 റണ്‍സെടുത്ത രഹാനെയും 35 റണ്‍സെടുത്ത റെയ്നയും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ന്യൂസിലണ്ട് ഉയര്‍ത്തിയ വമ്പന്‍ വിജയ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ന്യൂസിലണ്ട് ബാറ്റിങ് നിരയില്‍ ആന്‍ഡേഴ്സണും ടെയ്ലറും വില്യംസണും ഗുപ്ടീലുമാണ് തിളങ്ങിയത്. 77 റണ്‍സെടുത്ത വില്യംസണണാണ് ടോപ് സ്ക്കോറര്‍.
Leave a Reply