Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 2:04 pm

Menu

Published on February 10, 2014 at 12:35 pm

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ 40 റണ്ണിന്റെ തോല്‍വി

new-zealand-beats-india-by-24-runs-in-1st-odi-cricket

ഓക്‌ലന്‍ഡ്‌: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യക്കു തോല്‍വി.അവസാനദിനം ഒമ്പതു വിക്കറ്റ് ശേഷിക്കെ 320 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാനംവരെ പൊരുതിയശേഷം കീഴടങ്ങുകയായിരുന്നു.ഓപ്പണര്‍ ശിഖര്‍ ധവാന്‍ (115) വിരാട് കോഹ്‌ലി (67) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷ പുലര്‍ത്തിയതാണ്. രണ്ടു വിക്കറ്റിന് 96 എന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ധവാനും കോഹ്‌ലിയും ചേര്‍ന്നെടുത്ത 126 റണ്‍സാണ് കരകയറ്റിയത്. ടീം സ്‌കോര്‍ 222ല്‍ നില്‍ക്കെ കോഹ്‌ലി വാഗ്‌നറുടെ പന്തില്‍ വാട്‌ലിംഗ് പിടിച്ചു പുറത്തായി. 26 റണ്‍സ് ചേര്‍ക്കുന്നതിനിടെ ധവാനും വാഗ്‌നര്‍ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ചു മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയെ മുന്നില്‍ കണ്ടു. പിന്നീട് കൃത്യമായ ഇടവേളകളില്‍ കീവി ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ചത്തിക്കൊണ്ടിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി (39) പൊരുതിയെങ്കിലും വിജയത്തില്‍ എത്താന്‍ കഴിഞ്ഞില്ല.ന്യൂസീലന്‍ഡിന്റെ ഒന്നാമിന്നിങ്‌സില്‍ ഡബ്ള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മെക്കല്ലമാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. ഈ ജയത്തോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ കിവീസിന് 1-0 ലീഡായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News