Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓക്‌ലാന്‍ഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിൻറെ അവിസ്മരണീയ സെഞ്ച്വറിയോടെ ന്യൂസിലാന്റ് ഇന്ത്യയ്ക്ക് 314 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി. 10 വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് ഇന്ത്യക്കെതിരെ ശക്തമായ സ്കോര്‍ നേടിയത്. അവസാന പന്തില്‍ ടിം സൗത്തി (27) റണ്ണൗട്ടായി. മൈക്കല്‍ മക്‌ക്ലെനഗന്‍ ആണ് നേരത്തെ പുറത്തായത്. മുഹമ്മദ് ഷാമിയ്ക്കാണ് വിക്കറ്റ്. ജെസ്സി റൈഡര്‍ (20), വെല്ലിംസണ്‍ (65), ആന്‍ഡേഴ്‌സണ്‍ (8), ഗുപ്തില്‍ (111), മക്കല്ലിം (0), ടെയ്‌ലര്‍, നഥാന്‍ മക്കല്ലിം (1), റോഞ്ചി (38), എന്നിവരുടെ വിക്കറ്റാണ് ഇതിനകം കിവീസിന് നഷ്ടമായത്. മുഹമ്മദ് ഷാമി, അശ്വിന്‍, ജഡേജ, ആരണ്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് വിക്കറ്റ് നേടിയത്. ഷാമിയും ജഡേജയും രണ്ടു വീതം വിക്കറ്റുകള്‍ നേടി. ടെയ്‌ലറും നഥാന്‍ മക്കല്ലിമും റണ്ണൗട്ടാവുകയായിരുന്നു. ഹമീഷ് ബെന്നീത്ത് (3) പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
Leave a Reply