Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:17 am

Menu

Published on April 30, 2015 at 1:58 pm

കൈവെട്ടുകേസ്: 13 പ്രതികള്‍ കുറ്റക്കാര്‍; 18 പേരെ വെറുതെ വിട്ടു, ശിക്ഷാവിധി അടുത്ത മാസം 5ന്;വിധി കൊച്ചി എന്‍ഐഎ കോടതിയുടേത്

nia-court-finds-13-guilty-of-chopping-off-kerala-professors-hand

കൊച്ചി: കൈവെട്ട് കേസില്‍ പ്രതികളായ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടത്തെി.17 പ്രതികളെ വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.ഷാനവാസ്, പരീത്, ജാഫര്‍, യൂനുസ് അലി, കെ.കെ അലി, അബ്ദുല്‍ ലത്തീഫ്, ജമാല്‍, മുഹമ്മദ് സോബിന്‍, ഷംസുദ്ധീന്‍, ഷെജീര്‍, കാഫിന്‍, റിയാസ്, അന്‍വര്‍ സാദിഖ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.  23 മാസം നീണ്ട വിചാരണക്കൊടുവിലാണ് 31 പ്രതികളുടെ വിധി കോടതി പ്രസ്താവിച്ചത്.2010ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫ് ബി.കോം രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള ചോദ്യം ഉള്‍ക്കൊള്ളിച്ചുവെന്ന സംഭവത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. 2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെ മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് കുടുംബസമേതം മടങ്ങവെ കാറില്‍ നിന്ന് വലിച്ചിറക്കിയ സംഘം പ്രഫസറുടെ കൈവെട്ടി മാറ്റുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News