Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:09 pm

Menu

Published on August 18, 2014 at 4:44 pm

ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ

nifty-sensex-hit-new-life-time-highs-on-capital-inflows

മുംബൈ: ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിലെത്തി. സെന്‍സെക്‌സ് സൂചിക 287 പോയിൻറ് നേട്ടത്തില്‍ 26390ലും നിഫ്റ്റി 82 പോയിന്റ് നേട്ടത്തില്‍ 7874ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചികയില്‍ 100 പോയിൻറ് ഉയര്‍ന്ന് 26,200ലാണ് വ്യാപാരം തുടങ്ങിയത്. ഉച്ചയോടെ നേട്ടം 179 പോയന്റായി. ആകെ 1929 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1012 എണ്ണം നഷ്ടംനേരിട്ടു.ഐസിഐസിഐ ബാങ്കിൻറെ മുന്നേറ്റമാണ് നിഫ്റ്റിയെ റെക്കോർഡ് നേട്ടത്തിലെത്തിച്ചത്. ഐസിഐസി ബാങ്കിൻറെ ഓഹരിവില 2.1 ശതമാനാണ് ഉയർന്നത്. മൂലധന സമഗ്രി, ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ലോഹം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News