Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: റിപ്പോർട്ടർ ചാനൽ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ അറസ്റ്റു ചെയ്തു . സെന്‍ട്രല്‍ എക്‌സൈസ് വിഭാഗമാണ് നിനികേഷിനെ അറസ്റ്റ് ചെയ്തത്.പരസ്യ ഏജൻസികളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നും സേവന നികുതി ഇനത്തിൽ കൈപ്പറ്റിയ തുക അടയ്ക്കാത്തതിനെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന. വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും കൈപ്പറ്റിയ ഒന്നരക്കോടി രൂപയുടെ സേവനനികുതി കുടിശ്ശികയാണ് റിപ്പോര്‍ട്ടര്‍ ടി.വി നല്‍കാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം പലതവണ നോട്ടീസ് അയച്ചിരുന്നു. ഇതോടെ ഇന്നു രാവിലെ ചാനലിന്റെ കളമശ്ശേരിയിലുള്ള ഓഫീസിലെത്തിയ സെൻട്രൽ എക്‌സൈസ് സംഘം നികേഷ് കുമാറിനെ ക്യാബിനിനുള്ളിൽ തടഞ്ഞു വെയ്ക്കുകയായിരുന്നു. ചാനലിലെ മറ്റാരുമായും സംസാരിക്കാൻ നികേഷിനെ അനുവദിച്ചിട്ടില്ല. 1.5 കോടി രൂപ ഇന്ന് തന്നെ അടയ്ക്കണമെന്നാണ് സെൻട്രൽ എക്‌സൈസ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം അറസ്റ്റിലായ നികേഷിനെ റിമാൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.