Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 7:46 am

Menu

Published on August 30, 2016 at 8:38 am

പെല്ലറ്റ് ഉപയോഗം ഇനി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം; സമ്പൂര്‍ണ നിരോധനം ഇല്ല

no-blanket-ban-on-pellet-guns-but-will-be-used-in-rarest-of-rare-cases

ശ്രീനഗര്‍ : കശ്മീരില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പെല്ലറ്റ് തോക്കുകള്‍ അടിയന്തരഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കൂവെന്നും അദ്ദേഹം അറിയിച്ചു. കശ്മീര്‍ താഴ്‌വരയിലെ സുരക്ഷ ഉദ്യോഗസ്ഥരുമായി ഉന്നത സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തിരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.പെല്ലറ്റ് തോക്കുകളുടെ പ്രയോഗം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് പുതിയ തിരുമാനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ആഗസ്റ്റ് 24-25 ദിനങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ച അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പെല്ലറ്റ് തോക്കുകള്‍ക്ക് പകരമുള്ള ആയുധം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.എരിവ് നിറച്ച ഷെല്ലുകള്‍(‘പാവ’ ഷെല്ലുകള്‍) പെല്ലറ്റുകള്‍ക്ക് പകരം ഉപയോഗിക്കാനുള്ള സാധ്യതകള്‍ ഏറുകയാണ്. മാരക പ്രഹരമുണ്ടാക്കാത്ത ആയുധം എന്ന് നിലയില്‍ ഇത്തരം ഷെല്ലുകളെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി ഈ ആഴ്ച്ച ആദ്യം നടത്തിയ പരീക്ഷണത്തിലും പാവ ഷെല്ലുകളുടെ മേന്മ തിരിച്ചറിയുകയായിരുന്നു.ഗുരുതര പരിക്കുകള്‍ സൃഷ്ടിക്കുന്ന പെല്ലറ്റുകള്‍ക്ക് പകരമാകാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്വാളിയോറിലെ ബിഎസ്എഫ് ടിയര്‍ഗ്യാസ് യൂണിറ്റില്‍ നിന്നും 50,000 റൗണ്ടില്‍ കുറയാത്ത പാവ ഷെല്ലുകള്‍ എത്തിക്കാനും അധികൃതര്‍ തിരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News