Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഞായറാഴ്ച്ചകളിലെ ഡ്രൈ ഡേ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.പൂട്ടുന്ന 418 ബാറുകൾക്ക് ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകാനും യോഗം തീരുമാനിച്ചു. ബാറുകളുടെ പ്രവർത്തനം സമയം കുറക്കാനും തീരുമാനമായി.മദ്യനയത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തൊഴില്‍, ടൂറിസം വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പുതിയ നടപടി. . ഇനി രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെയായിരിക്കും ബാറുകള്‍ പ്രവര്‍ത്തുക്കുക. ബാറുകള്‍ പൂട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അതതു ബാറുകളില്‍ത്തന്നെ ജോലി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ലീഗിന്റെ എതിര്‍പ്പു മറികടന്നാണു സര്‍ക്കാറിന്റെ തീരുമാനം.
Leave a Reply