Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സ്‌കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. വര്‍ധിച്ചു വരുന്ന അശ്ലീലത ഒഴിവാക്കാനുള്ള മികച്ച മാര്‍ഗമെന്ന നിലയിലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നാണ് അവകാശവാദം. മോശം വസ്ത്രധാരണമാണ് ബലാത്സംഗം പോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നും സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അശ്ലീലതക്ക് തടയിടാനായി സ്കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും അഖില ഭാരത ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ ധർമ്മപാൽ സിവാച്ച് പറഞ്ഞു. മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാതെ ദേഹം മുഴുവന്‍ മറയ്ക്കുന്ന രീതിയിലാകണം വസ്ത്രധാരണം. ഇറുകിയ ജീന്‍സും ടോപ്പും ധരിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ദുപ്പട്ട ധരിക്കണമെന്നത് നിര്‍ബന്ധമാക്കണം. വിവാഹിതരല്ലാതെ ദമ്പതികളായി തൂടരുന്ന ലീവിംഗ് ടുഗദര്‍ രീതി നമ്മുടെ സംസ്കാരത്തിന് ഭീഷണിയാണെന്നും ഇത് നിയമം മൂലം തടയണമെന്നും ധർമ്മപാൽ ആവശ്യപ്പെട്ടു.
Leave a Reply