Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രികയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ബിജു പ്രഭാകറാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ ബിന്ദു കൃഷ്ണ കൃത്രിമം കാട്ടിയെന്നായിരുന്നു എല്‍ .ഡി.എഫ് നല്‍കിയ പരാതി. ആദ്യഘട്ട സൂക്ഷ്മ പരിശോധനയിലുണ്ടായിരുന്ന രേഖയല്ല ഇത് പിന്നീട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരുകിക്കയറ്റിയതാണെന്നും ഇതില്‍ നോട്ടറിയുടെ ഒപ്പും ക്രമനമ്പറുമില്ലെന്നും കാണിച്ചാണ് എല്‍ .ഡി.എഫിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ പരാതി നല്‍കിയത്.അതേസമയം ബിന്ദുകൃഷ്ണയുടെ പത്രിക സ്വീകരിച്ച നടപടി ചട്ടവിരുദ്ധമാണെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. വരണാധികാരിയുടെ നടപടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നുമാണ് വാദം. ആദ്യഘട്ട സൂക്ഷ്മപരിശോധനയില്‍ നല്‍കിയ രേഖയല്ല ഇപ്പോഴുള്ളതെന്നും ഇത് പിന്നീട് കളക്ടേറ്ററിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്ച തിരുകിക്കയറ്റിയതാണെന്നും എല്‍.ഡി.എഫ് പറയുന്നു. ഇതില്‍ നോട്ടറിയുടെ ഒപ്പും ക്രമനമ്പറുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Leave a Reply