Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുരുവായൂര്‍: പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍(81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ തുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.20നായിരുന്നു അന്ത്യംതൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പുതൂര്‍ തറവാട്ടില്‍ കല്ലാത്ത് പള്ളിപ്പറമ്പില്‍ ശങ്കുണ്ണി നായരുടേയും പുതൂര്‍ ജാനകിയമ്മയുടേയും മകനായി 1933ലാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ ജനനം. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജിലുമായി വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യ സൃഷ്ടികളില്‍ മികവു കാണിച്ച അദ്ദേഹം ഇതിനോടകം അറുന്നൂറോളം കഥകള്‍ രചിച്ചു. 29 കഥാ സമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാ സമാഹാരവും ജീവചരിത്രവും അനുസ്മരണവുമടക്കം അമ്പതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. മനസേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, അമൃതമഥനം, നാഴികമണി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനമായ രാവുകള്‍, ഡൈലന്‍ തോമസിന്റെ ഗാനം, മൃത്യുയാത്ര, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, എന്റെ 101 കഥകള്‍, കാഴ്ചകള്‍ക്കപ്പുറം തുടങ്ങിയവ പ്രധാന കൃതികള്‍. ബലിക്കല്ലിന് 1968ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. നാഴികമണിക്ക് ജി. സ്മാരക അവാര്‍ഡും എന്റെ നൂറ്റൊന്നു കഥകള്‍ എന്ന പ്രഥമ സമാഹാരത്തിനു പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മാരിയില്‍ വെള്ളത്തേരി തങ്കമണിഅമ്മയാണ് ഭാര്യ. മക്കള്‍: ഷാജു, ബിജു
Leave a Reply