Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റിൻറെ നിരക്ക് 10 രൂപയാക്കി വർദ്ധിപ്പിക്കാൻ റെയില്‍വേ തീരുമാനിച്ചു. നിലവില്‍ അഞ്ചുരൂപയാണ് ടിക്കറ്റുനിരക്ക്. പുതുക്കിയ നിരക്കുള്ള ടിക്കറ്റുകള്‍ എത്രയും വേഗം പ്രിൻറ് ചെയ്യാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്കി കഴിഞ്ഞു. പുതുക്കിയ ടിക്കറ്റുകള്‍ പ്രിൻറ് ചെയ്ത് ലഭിക്കുന്നത് വരെ നിലവിലുള്ള ടിക്കറ്റുകളുടെ നിരക്കില്‍ മാറ്റം വരുത്തി നൽകാനാണ് നിർദ്ദേശം. മേളകള്‍, റാലികള്‍ തുടങ്ങി തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ് ഫോമുകളിലെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ നിരക്ക് 10 രൂപയില്‍ കൂടുതലാക്കി വര്‍ധിപ്പിക്കാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ക്ക് മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്.