Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസത്രീ പ്രസവിച്ചു! പ്രസവിക്കുക മാത്രമല്ല തന്‍റെ കുഞ്ഞിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേരിൻറെ ചുവടുപിടിച്ച് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തു.എന്തായാലും ഇത് കന്യാസ്ത്രീ മഠത്തെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യ ഇറ്റലിയിലെ റെയ്റ്റിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.വെള്ളിയാഴ്ച രാത്രിയാണ് റിയെറ്റിയിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമായ കന്യാസ്ത്രീയെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.ആശുപത്രിയില്‍ എത്തി ഏറെ വൈകാതെ അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.പ്രസവശേഷമാണ് താന്‍ ഗര്‍ഭിണി ആയിരുന്നു എന്ന് അവര്‍ക്ക് മനസിലാകുന്നത് .31 വയസുകാരിയായ കന്യാസ്ത്രീ വെനിസ്വേലക്കാരിയാണ്. ഗര്‍ഭിണിയാണെന്ന അറിയില്ലായിരുന്നെന്നും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നെന്നും കന്യസ്ത്രീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.അതുപോലെ ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും പറയുന്നത്.പ്രസവം വലിയ വിവാദത്തിന് വഴിവച്ചെങ്കിലും കുട്ടിയെ സ്വന്തമായി വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനം.പ്രസവസമയത്ത് ആസ്പത്രിയില്‍ ഉണ്ടായിരുന്നവര്‍ അമ്മയ്ക്കും കുഞ്ഞിനുവേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ചുനല്‍കി.
Leave a Reply