Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗയ:ബിഹാറിലെ മഹാബോധി ക്ഷേത്ര സമുച്ചയത്തില്‍ നാല് സ്‌ഫോടനങ്ങൾ നടന്നു.മഹാബോധി ക്ഷേത്രത്തിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ ആളുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.കര്‍മാപ സന്യാസി മഠത്തില്‍ മൂന്നും, ബുദ്ധന്റെ 80 അടി വലുപ്പമുള്ള പ്രതിമക്കടുത്തായി ഒന്നും, ബസ് സ്റ്റാന്റിനു സമീപം ഒരു സ്‌ഫോടനവുമാണ് നടന്നതെന്നു മഗദ റേഞ്ച് ഡി.ഐ. ജി നയ്യാര്‍ ഹുസൈന്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 5.30നും 5.58നും ഇടക്കാണ് സ്‌ഫോടനങ്ങള്‍ നടന്നത്.ബുദ്ധമത വിശ്വാസികള്‍ കൂടുതലായി എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ബോധ് ഗയ.മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം കൂടിയാണ് ഈ പ്രദേശം.ബുദ്ധഗയയില്‍ ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.സ്‌ഫോടനത്തില്‍ സന്യാസിമാര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.രണ്ട് പേരുടെ നില ഗുരുതരമാണ്.
Leave a Reply