Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:17 pm

Menu

Published on June 2, 2014 at 10:40 am

നരേന്ദ്രമോഡി- മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

oommen-chandy-to-meet-prime-minister-narendra-modi

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും.തമ്മിലുള്ള കൂടിക്കാഴ്ച്ച രാവിലെ 11ന് നടക്കും. ശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തോടുള്ള ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും.തീരദേശ നിയമം കാരണം മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതും ഭൂപരിധിയില്‍ ഉള്‍പ്പെടെ ചില ഇളവുകളും കേരളം ആവശ്യപ്പെടുമെന്നാണ് അറിവ്.കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി മോദിയെ കാണുന്നത്.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം എ.കെ. ആന്റണി എന്നിവരുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും.

Loading...

Comments are closed.

More News