Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസാഞ്ചല്‍സ്: ഓസ്‌കാര്‍ അവര്‍ഡ് ദാന ചടങ്ങിന്റെ അവതാരകയായിരുന്ന എലന്‍ ഡിജെനറസ് ചടങ്ങിന് തൊട്ടുമുമ്പ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സെല്‍ഫി ഫോട്ടോ ട്വിറ്ററില്‍ പുതിയ റെക്കോര്‍ഡിടുന്നു.ലോകത്തിലെ സിനിമാ പ്രമുഖരെ ഒപ്പം നിര്‍ത്തിയെടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.ചിത്രം, എലന്‍ ഡെഗനറസിനൊപ്പം ഹോളിവുഡ് താരങ്ങളായ ബ്രാഡ്‌ലി കൂപ്പര്‍, മെറില്‍ സ്ട്രീപ്പ്, ജെന്നിഫര്‍ ലോറന്‍സ്, കെവിന്‍ സ്‌പെയ്‌സി, എയ്ഞ്ചലീന ജോളി, ബ്രാഡ് പിറ്റ് എന്നിവരാണ് ‘പോസ്’ ചെയ്തത് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഡിമാന്റ് കൂട്ടിയത്. ലക്ഷക്കണക്കിന് പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയതിന്റെ ഫലമായി 20 മിനിറ്റുകളാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്. ചിത്രം, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 20 ലക്ഷത്തിലേറെ തവണ ഷെയര്‍ ചെയ്യുകയോ റീട്വീറ്റുചെയ്യുകയോ ചെയ്യപ്പെട്ടു കഴിഞ്ഞു. അനുനിമിഷം ഷെയറുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചെന്ന് ട്വിറ്ററില്‍ നിന്നും മെയില്‍ ലഭിച്ചതായി എലന്‍ ഡീജെനറസ് പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റെ് ബറാക്ക് ഒബാമ രണ്ടാംതവണ വിജയിച്ച ശേഷം ഭാര്യ മിഷേലിനെ ആലിംഗനം ചെയ്യുന്ന ഫോട്ടോയായിരുന്നു ഇതുവരെയുള്ള ട്വിറ്റര്‍ റെക്കോര്‍ഡ്. 7.8 ലക്ഷം തവണയാണ് ഈ പോസ്റ്റ് ഷെയര്‍ചെയ്യപ്പെട്ടിരുന്നത്.അമേരിക്കന്‍ കോമഡി നടിയും ടെലിവിഷന്‍ അവതാരകയുമാണ് എലന്‍ ഡീജെനറസ്. ഓസ്‌ക്കാര്‍ അവതരണത്തിലെ തന്റെ അനായാസമായ ശൈലികൊണ്ടും നര്‍മ്മബോധം കൊണ്ടൂം ഡീജെനറസ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Leave a Reply