Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോഹന്നാസ് ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ലോക പാരാലിമ്പിക്സ് ചാമ്പ്യന്‍ ഒസ്കാര്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.പിസ്‌റ്റോറിയസ് ആസൂത്രിതമായല്ല കൊലപാതകം നടത്തിയതെന്ന് കഴിഞ്ഞ മാസം പത്തിന് പ്രിട്ടോറിയയിലെ വിചാരണക്കോടതി വിധിച്ചിരുന്നു.ഏകദേശം ഏഴ് മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി തൊകോസിലെ മാസിപ ഇന്ന് ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് പിസ്റ്റോറിയസിനുമേല്‍ ചുമത്തിയിരുന്നത്. കൃത്രിമക്കാലുകളുമായി 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്താണ് പിസ്‌റ്റോറിയസ് ലോക ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷം പ്രണയ ദിനത്തിലാണ് കാമുകിയും മോഡലുമായ റീവ സ്റ്റിന്‍കാംപ്, പിസ്‌റ്റോറിയസിന്റെ വെടിയേറ്റ് മരിച്ചത്. മോഷ്ടാവാണെന്ന് കരുതി അബദ്ധത്തില്‍ വെടി ഉതിര്‍ത്തതാണ് എന്നായിരുന്നു പിസ്‌റ്റോറിയസ്സിന്റെ വാദം.
Leave a Reply