Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 1:37 pm

Menu

Published on May 25, 2015 at 1:28 pm

ഉഷ്ണക്കാറ്റ് : ആന്ധ്രയിലും , തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു

over-400-killed-in-heat-wave-telangana-andhra-pradesh-worst-hit

ഹൈദരാബാദ്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുമായി ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു . ആന്ധ്രയിലും തെലങ്കാനയിലും മാത്രം 368 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഞായറാഴ്ച മാത്രം ഇരുസംസ്ഥാനങ്ങളിലുമായി 102 പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളില്‍ മൂന്നുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനിലയിലെ വര്‍ധന.ഡൽഹിയിൽ ഇന്നലെ റെക്കോർഡ്‌ ചൂടായ 44.5 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തി. ഉഷ്ണക്കാറ്റ്‌ പഞ്ചാബിലും ഹരിയാനയിലും ഗണ്യമായ തോതിൽ താപനില ഉയർത്തിയിട്ടുമുണ്ട്‌.ജനങ്ങളോട്‌ വീടുകളിൽ തന്നെ കഴിയാനും ശരീരത്ത്‌ ജലാംശം കുറയാതെ സൂക്ഷിക്കുവാനുമാണ്‌ അധികൃതരുടെ നിർദ്ദേശം.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്നു വീശുന്ന ചൂടുകാറ്റാണ്‌ പ്രധാനമായും തെക്കു, കിഴക്കൻ സംസ്ഥാനങ്ങളെ ചുട്ടുപൊള്ളിക്കുന്നത്‌. ആന്ധ്രയിലെ കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ പ്രകാശം, കിഴക്കൻ, തെക്കൻ ഗോദാവരി, കഡപ്പ, കർണൂൽ എന്നീ ജില്ലകളിലാണ്‌ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ഏതാനും ദിവസങ്ങൾകൂടി കടുത്ത ചൂട്‌ നിലനിൽക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

Loading...

Comments are closed.

More News