Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:46 pm

Menu

Published on February 17, 2014 at 9:52 am

ഇടക്കാല ബജറ്റ് കേന്ദ്ര ഇന്ന്

p-chidambaram-to-present-union-budget-2014-15-today

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.ജനപ്രിയ പദ്ധതികളെ സംബന്ധിച്ചും നികുതിയിളവുകളെ സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍, ആദായ നികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതികളിലും നയപരമായ കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. റെയില്‍വേ ഇടക്കാല ബജറ്റിന് സമാനമായ സാഹചര്യത്തില്‍ 10 കൊല്ലത്തെ യു.പി.എ. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്താനാകും ബജറ്റ് പ്രസംഗത്തിലൂടെ ചിദംബരം ശ്രമിക്കുക. 12 മുതല്‍ 18 പേജുവരെ മാത്രമായിരിക്കും തൻറെ ബജറ്റ് പ്രസംഗമെന്ന് ധനമന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ചിദംബരത്തിൻറെ  ഒമ്പതാമത്തെ ബജറ്റാണിത്.ഇതോടെ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിക്കു തൊട്ടുപിറകെയാകും ചിദംബരത്തിന്റെ സ്ഥാനം.രാജ്യത്തിന്റെ 83 ആമത് ബജറ്റാണ് പി.ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News