Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:57 pm

Menu

Published on March 24, 2014 at 7:59 am

പാക്ക് ഭീകരനും മൂന്നു സഹായികളും പിടിയില്‍

pakistan-terrorist-among-4-arrested

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകരവാദി സിയ ഉര്‍ റഹ്മാനെയും ഇയാളുടെ ഇന്ത്യയിലെ മൂന്ന് കൂട്ടാളികളെയും ഡല്‍ഹി പോലീസ് രാജസ്ഥാനില്‍നിന്ന് അറസ്റ്റുചെയ്തു. വഖാസ് എന്നറിയപ്പെടുന്ന സിയ ഉര്‍ റഹ്മാന്‍ (25) മംഗലാപുരത്തും മൂന്നാറിലും കഴിഞ്ഞവര്‍ഷം ഒളിച്ചുതാമസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യന്‍ മുജാഹിദീന്‍റെ നേതൃനിരയിലെ പ്രമുഖനാണ് വഖാസെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി .

ശനിയാഴ്ച പുലര്‍ച്ചെ അജ്‌മേര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് വഖാസിനെ പോലീസ്  പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് വഖാസിന്‍റെ  അറസ്റ്റിലേക്ക് നയിച്ചത്. വഖാസില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ജയ്പുരിലെ മുഹമ്മദ് മഹ്റൂഫ്(21), മുഹമ്മദ് വഖാര്‍ അസ്ഹര്‍ എന്ന ഹനീഫ്(21), ജോധ്പുരിലെ ഷാഖ്വിബ് അന്‍സാരി എന്ന ഖാലിദ്(25) എന്നിവര്‍ അറസ്റ്റിലായത്. മഹ്റൂഫും വഖാര്‍ അസ്ഹറും എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. ഇവരില്‍നിന്ന് ഒട്ടേറെ സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി ഡല്‍ഹി പോലീസ് സ്‌പെഷല്‍കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. ആക്രമണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ സംഘം പാകിസ്ഥാനില്‍ നിന്നുള്ള അനുമതി സന്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News