Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഇന്ത്യ–പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു.വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇരുപക്ഷത്തെയും സേനകള്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. ജമ്മു ജില്ലയിലെ പര്‍ഗ്‌വാളിലും,കതുവ ജില്ലയിലെ ഹിരാനഗറിലും, 63 സൈനിക പോസ്റ്റുകള്‍ക്ക് നേരെയും പാക് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. സാംബ മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും മൂന്ന് ജവാന്മാരുൾപ്പെടെ ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തില്‍ സാംബ, ഹിരാനഗര്‍ കത്വ മേഖലകളില്‍ നിന്ന് ഇരുപതിനായിരത്തോളം ഗ്രാമീണര്‍ പലായനം ചെയ്തു. അതിനിടെ, കശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. പ്രശ്‌നം ഇന്ത്യയും പാകിസ്താനും രമ്യമായി പരിഹരിക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.എന്നാൽ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഇന്ത്യയുടെയോ പാകിസ്താന്‍െറയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
Leave a Reply