Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : തിരുവനന്തപുരം വിമനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരിൽ പീഡിപ്പിച്ചതായി പരാതി.തിങ്കളാഴ്ച്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തലെത്തിയ ശ്രീലങ്കന്‍ വിമാനത്തിലെയാത്രക്കാർക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരമൊരു ആക്ഷേപം ഉയർന്നിരുന്നത്.വിമാനത്തിലെ യാത്രക്കാരായ ബിസിനസുകാരന്‍ കണ്ണാന്തുറ സ്വദേശി ലാറന്‍സ് സ്റ്റീഫനെയും ഭാര്യ ഷൈമയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധനയുടെ പേരിൽ പീഡിപ്പിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്.ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ടുപോയി വസ്‌ത്രങ്ങള്‍ മാറ്റി പരിശോധിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ പുറത്തുവിട്ടത്.ഒരാഴ്‌ച്ച മുമ്പ് നയതന്ത്ര ഉദ്യോഗസ്ഥനെ വിമാനത്തില്‍ നിന്നും പിടിച്ചിറക്കി ദേഹ പരിശോധന നടത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ നടന്ന സംഭവം.കൊളബോയില്‍ നിന്നും വരുന്ന വിമാനത്തില്‍ ഹെറോയിനും സ്വര്‍ണവും കടത്തുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞുവെന്ന് പറഞ്ഞായിരുന്നു പരിശോധയും പീഡനവും. തലസ്ഥാനത്തെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കാനെത്തിയ ആഷ്‌ലിയെ ആണ് 25 ശനിയാഴ്‌ച്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ അസി.കമ്മിഷണര്‍ സജ്ഞയ് ബംഗാരത്തലെയുടെ നേതൃത്വത്തിലുള്ള സംഘം ദേഹപരിശോധന നടത്തിയത്. സി.ഐ.എസ്.എഫിനെ പോലും അറിയാക്കാതെയായിരുന്നു പരിശോധന. പരിശോധനയില്‍ ഒന്നും കണ്ടെത്താനുമായില്ല.
Leave a Reply