Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 60പൈസയും ഡീസലിന് 50 പൈസയും കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡീസല്‍ സബ്‌സിഡി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡീസലിന്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്ന വില വ്യത്യാസമാണ് പെട്രോള്‍ വിലയില്‍ വര്‍ധനവ് വരാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. വില വര്‍ധനവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.കഴിഞ്ഞ മാസം ജനവരി മൂന്നിനാണ് അവസാനമായി വില കൂട്ടിയത്. അന്ന് പെട്രോളിന് 75 പൈസ കൂട്ടിയിരുന്നു. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി ഡീസലിന്റെ വിലയും 50 പൈസ കൂട്ടിയിരുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ വില്‍ക്കുന്നതിലെ നഷ്ടം നികത്തുന്നതുവരെ ഡീസല്‍ വിലയില്‍ എല്ലാ മാസവും 50 പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
Leave a Reply