Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 5:32 am

Menu

Published on September 7, 2018 at 8:59 am

പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധനവ്..

petrol-diesel-price-increased-today

കോഴിക്കോട്: ഇന്ധന വില വെള്ളിയാഴ്ചയും വീണ്ടും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.

കേരളത്തില്‍ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്.

കൊച്ചിയില്‍ 81.96 രൂപയാണ് പെട്രോളിന് ലിറ്ററിന്. ഡീസലിന് 75.93 രൂപയും നല്‍കണം.

ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതല്‍. അവിടെ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ് വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News