Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:29 pm

Menu

Published on November 6, 2014 at 4:13 pm

എണ്ണവിലയിടിവിനെ തുടർന്ന് പെട്രോള്‍, ഡിസല്‍ വില വീണ്ടും കുറയ്ക്കാൻ സാധ്യത

petrol-diesel-prices-likely-to-be-slashed-again

മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിലെത്തിയതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടുംകുറയ്ക്കാൻ സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ച 81.97 ഡോളറായിരുന്ന ബ്രന്റ് ക്രൂഡ് വില ഈയാഴ്ചയിലെ ആദ്യദിനമായ തിങ്കളാഴ്ച 80.64 ഡോളറിലെത്തിയിരുന്നു. യു.എസിന് സൗദി നല്‍കുന്ന ക്രൂഡിന്റെ വില കുറച്ചതിനെതുടര്‍ന്നാണ് വിലയിടിയാന്‍ വീണ്ടുമിടയാക്കിയത്. എണ്ണവിലയിടിവ് തടയാന്‍ ഒപെകിലുള്ള വെനസുലെയും ഇക്കഡോറും രംഗത്തെത്തിയത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. കഴിഞ്ഞയാഴ്ച അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News