Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:29 am

Menu

Published on July 31, 2015 at 11:47 am

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത

petrol-diesel-prices-may-be-cut

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത.രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വില കുറയാന്‍ കാരണം. ലീറ്ററിന് നാല് രൂപ വീതം കുറയ്ക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് തുടരുകയാണ്. ബാരലിന് 49 ഡോളറിന് താഴെയാണ് ക്രൂഡ് വില. ആണവ വിഷയത്തില്‍ ഇറാനുമായി വന്‍ശക്തികള്‍ ധാരണയിലെത്തിയതും യൂറോപിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആഗോള തലത്തില്‍ എണ്ണവിലയെ സ്വാധീനിച്ചത്. മാസങ്ങള്‍ക്കു ശേഷം ചൈന അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഇറക്കുമതി 70 ലക്ഷം ബാരലാക്കി കൂട്ടിയിട്ടും വിലത്തകര്‍ച്ച തുടരുകയാണ്.പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നേക്കും.നിലവിലെ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 3 രൂപ 99 പൈസയുടെയും ഡീസലിന് 4.17 പൈസയുടെയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്.ഇന്ന് ചേരുന്ന എണ്ണകമ്പനികളുടെ അവലോകന യോഗത്തിന് ശേഷം വില കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും

Loading...

Leave a Reply

Your email address will not be published.

More News