Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:27 pm

Menu

Published on September 1, 2015 at 9:23 am

പെട്രോൾ, ഡീസൽ വില കുറച്ചു

petrol-price-cut-by-rs-2litre-diesel-by-50-paiselitre

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോൾ,  ഡീസൽ  വില കുറച്ചു. പെട്രോളിന് ലീറ്ററിന് രണ്ടു രൂപയും ഡീസല്‍ ലീറ്ററിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.  അന്താരാഷ്ട്ര വിപണിയില്‍ അസംസൃക്ത എണ്ണയുടെ വിലയിലുണ്ടായ ഇടിവാണ് ഇന്ധനവില കുറക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.പുതുക്കിയ നിരക്കു പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് വില.ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബര്‍ ജനുവരികാലത്ത് നാലു തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡീസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News