Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 11:50 am

Menu

Published on January 2, 2017 at 11:00 am

പെട്രോൾ ഡീസൽ വില കൂട്ടി

petrol-price-hiked-by-rs-1-29-a-litre-diesel-by-97-paise

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടി.പെട്രോൾ ലിറ്ററിന് ഒരു രൂപ 29 പൈസയും ഡീസലിന് 97 പൈസയുമാണ് കൂട്ടിയത് . ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡിസംബര്‍ മധ്യത്തോടെയാണ് വില അവസാനമായി പുനര്‍നിര്‍ണയിച്ചിരുന്നത്. അന്ന് പെട്രോളിന് 2.21 രൂപയുടെയും ഡീസലിന് 1.79 രൂപയുടെയും വര്‍ധനവാണ് പ്രഖ്യാപിച്ചത്.പുതുവര്‍ഷത്തോടെ പെട്രോളിനും ഡീസലിനും വന്‍വില വര്‍ധനവുണ്ടാകുമെന്ന ആശങ്കകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. രൂപയുടെ മൂല്യത്തില്‍ വന്ന കുറവും ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് ഇത്തരം ആശങ്കകള്‍ സജീവമാക്കിയത്. കൂടാതെ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കാര്യമായി വെട്ടിക്കുറച്ചിട്ടുമുണ്ട്. മാസത്തില്‍ രണ്ടു തവണയാണ് എണ്ണക്കമ്പനി വില നിലവാരം പരിശോധിക്കുക. സാധാരണ ഇത് പതിനഞ്ചാം തിയ്യതിയും 30ാം തിയ്യതിയുമാണ് ഉണ്ടാകാറുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News