Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 13 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്ന് നിരക്ക് കൂട്ടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 63.47 രൂപയും ഡീസലിന് 52.94 രൂപയുമായി ഉയരും. കഴിഞ്ഞ മാസം 15ന് പെട്രോളിന് ഒരു രൂപയും ഡീസലിന് രണ്ടു രൂപയും കുറച്ചിരുന്നു.
Leave a Reply