Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:02 am

Menu

Published on May 21, 2015 at 2:48 pm

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു;വിജയ ശതമാനം 83.96;വിഎച്ച്എസ്ഇയില്‍ 91.63% വിജയം;

plus-twov-h-s-e-results-2015-announced

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.  83.96 ശതമാനം പേരാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷയിൽ 91.63 ശതമാനം പേരും വിജയിച്ചു. 288368 പേര്‍ ആണ് ഹയർസെക്കന്ററി വിഭാഗത്തിൽ   ഉന്നതപഠനത്തിന് യോഗ്യത നേടിയത്.  1,63,908 പെണ്‍കുട്ടികളും 1,24,498 ആണ്‍കുട്ടികളും വിജയിച്ചു.100 ശതമാനം വിജയം നേടിയത് 59 സ്‌കൂളുകളാണ്. എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിലാണ്. 87.5 ആണ് ജില്ലയിലെ വിജയ ശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ളത് പത്തനംതിട്ട ജില്ലയിലാണ് (76.17 %). 10839 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചത്.91.63 ആണ് വിഎച്ച്എസ്ഇയിലെ വിജയശതമാനം.വയനാട് ആണ് കൂടുതല്‍ വിജയിച്ചത്. കുറവ് പത്തനംതിട്ടയിലും.പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.result.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News