Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 5:00 pm

Menu

Published on March 31, 2014 at 11:14 am

അഭിപ്രായ സര്‍വേകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

poll-surveys-ball-in-governments-court-says-election-commmission

ന്യൂഡല്‍ഹി:അഭിപ്രായസര്‍വെകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഭരണഘടനയുടെ 324ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം പ്രയോഗിച്ച് അഭിപ്രായ സര്‍വെകള്‍ നിരോധിക്കാന്‍ കമ്മീഷന് കഴിയുമെന്ന് നിയമമന്ത്രാലയം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമനിര്‍മാണമാണ് വേണ്ടതെന്നും 324ാം അനുച്ഛേദപ്രകാരം നിരോധിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ നിയമമന്ത്രാലയത്തിന് മറുപടി നല്‍കിയിരിക്കയാണ്.എക്‌സിറ്റ്‌പോള്‍ നിയമപ്രകാരംതന്നെ നിയന്ത്രിച്ച സാഹചര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പും നിയമനിര്‍മാണത്തിലൂടെ തടയണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതല്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അവസാനഘട്ടംവരെയും അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമാണ് കമ്മീഷന്. കോണ്‍ഗ്രസാണ് അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്നുപറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ സര്‍ക്കാറിനെ മുന്‍ ശുപാര്‍ശ ഓര്‍മപ്പെടുത്തി കത്തയച്ചത്. അഭിപ്രായ സര്‍വേകള്‍ നിരോധിക്കുന്ന വിഷയം പരിശോധിക്കാനായി നിയമകമ്മീഷന് നല്‍കിയിരിക്കയാണ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് രംഗം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ് നിയമകമ്മീഷന്‍. ഈ സാഹചര്യത്തില്‍ നിയമനിര്‍മാണം സാധ്യമല്ലെന്നും ഭരണഘടനാപ്രകാരമുള്ള അധികാരം പ്രയോഗിക്കണമെന്നുമാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News