Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ജമ്മുകാശ്മീരിലും ജാര്‍ഖണ്ഡിലും മൂന്നാം ഘട്ടവോട്ടെടുപ്പ് ഇന്ന്. കാശ്മീരിലെ 16 മണ്ഡലങ്ങളിലേയ്ക്കും ജാര്‍ഖണ്ഡില്‍ 17 മണ്ഡലങ്ങളിലേയ്ക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരില്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയും ജാര്‍ഖണ്ഡില്‍ മാവോവാദികളുടെ സാന്നിധ്യവും കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്ന് മന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, മന്ത്രിമാരായ അന്നപൂര്‍ണ ദേവി, രാജേന്ദ്രപ്രസാദ് സിംഗ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.കശ്മീരില്‍ വെള്ളിയാഴ്ച ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തില്‍ 11 സുരക്ഷാ സൈനികരും എട്ട് തീവ്രവാദികളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മമീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ റെക്കോര്‍ഡ് പോളിങ്ങാണ് (70 ശതമാനം) രേഖപ്പെടുക്കിയത്. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തിയത്.
Leave a Reply