Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 1:42 am

Menu

Published on September 17, 2014 at 12:55 pm

മാര്‍പാപ്പയെ വധിക്കാന്‍ ഐഎസ്‌ഐഎസ് ഭീകരര്‍ പദ്ധതിയിട്ടുള്ളതായി റിപ്പോർട്ട്

pope-being-targeted-by-isis-iraqi-ambassador

റോം: ഐഎസ്‌ഐഎസ് ഭീകരര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്. ത്തിക്കാനിലെ ഇറാഖ്‌ അംബാസിഡര്‍ ഹബീബ്‌ അല്‍-സദാര്‍ ആണ് ഇക്കാര്യമറിയിച്ചത്.അല്‍ബാനിയിലും, തുര്‍ക്കിയിലും മാര്‍പ്പാപ്പ നടത്തുന്ന സന്ദര്‍ശനത്തിനിടെ വധിക്കാനാണ് ഭീകരരുടെ പദ്ധതിയെന്നു അല്‍-സദാര്‍ വ്യക്തമാക്കി . വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. റോമില്‍ വച്ച് പോലും മാര്‍പ്പാപ്പ ആക്രമിക്കപ്പെട്ടാക്കാമെന്നും അല്‍-സദാര്‍ പറഞ്ഞു.അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തില്‍ അധിക സുരക്ഷ വേണ്ടെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചതായി അറിയുന്നു. ഭീഷണിയുടെ പേരില്‍ യാത്ര മാറ്റിവെയ്ക്കില്ലെന്നും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. പതിവ്‌ പോലെ തുറന്ന വാഹനത്തില്‍ തന്നെയാകും മാര്‍പ്പാപ്പ ആളുകളെ കാണുകയെന്നും വത്തിക്കാന്‍ വക്താവ്‌ പറഞ്ഞു.ഇറാഖില്‍ ക്രൈസ്തവ-ന്യൂനപക്ഷങ്ങളെ ഐ.എസ് ഭീകരര്‍ കൂട്ടക്കൊല ചെയ്യുന്നതില്‍ മാര്‍പ്പാപ്പ പ്രതിഷേധം അറിയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News