Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വര്‍ഗീയ പോസ്റ്ററുകളുമായി ധര്‍മ്മ രക്ഷ യുവവേദി. എറണാകുളത്തെ കലൂരിലും പരിസര പ്രദേശങ്ങളിലുമാണ് മമ്മൂട്ടിക്കെതിരെ വര്‍ഗീയപോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്‌ല്‍ ട്രെഡ്‌വലിന്റെ അഭിമുഖം കൈരളി ചാനല്‍ സംപ്രേഷണം ചെയ്തത് വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. ‘മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക. മാതാ അമൃതാനന്ദമയിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തി, ഹിന്ദു വികാരം വ്രണപ്പെടുത്തി’ എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇസ്ലാമിക വേഷ വിധാനത്തില്‍ മമ്മൂട്ടി പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.മഠത്തിനെതിരെ ഗുരുതര ആരോപണവുമായി വന്ന ആശ്രമത്തിലെ മുന്‍ അന്തേവാസി ഗെയില്‍ ട്രെഡ്വലുമായി കൈരളി ടി.വി എം.ഡി. ജോണ്‍ ബ്രിട്ടാസ് അഭിമുഖം നടത്തിയത് മമ്മൂട്ടിയുടെ അറിവോടു കൂടിയാണെന്ന ബ്രിട്ടാസിന്റെ പ്രസ്താവനയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമൃതാനന്ദമയി മഠം, ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഡി.സി ബുക്‌സിന് അഭിമുഖം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയത് മമ്മൂട്ടിയാണെന്നും ധര്‍മരക്ഷായുവവേദി ആരോപിക്കുന്നു. പോസ്റ്ററുകള്‍ വ്യാപകമായതോടെ അവ നശിപ്പിക്കാനുളള ശ്രമത്തിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. എന്നാല്‍ പോസ്റ്ററുകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഫാന്‍സ് അസോസിയേഷനോ താരസംഘടനകളോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന്‍ മമ്മൂട്ടിയെ അവഹേളിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുമുളള ബോധപൂര്‍വമുളള ശ്രമം ആണെന്നാണ് താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രതികരണം.കലൂര്‍, മാതൃഭൂമി, ദേശാഭിമാനി, നോര്‍ത്ത്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Leave a Reply